Activities

New Events
upcoming-event

Inauguration of IT -IT Enabled Employees & Entrepreneurs Welfare Board

ഐ ടി ഐടി അനുബന്ധ മേഖലയിലെ ജീവനക്കാർക്കും സംരംഭകർക്കും ഉള്ള ക്ഷേമനിധി ബോർഡ്‌ ഉദഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യാതിഥി ആയി.CITU സംസ്ഥാന വൈസ് പ്രസിഡണ്ടും അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് CITU സംസ്ഥാന പ്രസിഡണ്ടുമായ സ: പി എസ് മധുസൂദനൻ, INTUC സംസ്ഥാന പ്രസിഡണ്ട് ശ്രീ ആർ ചന്ദ്രശേഖരൻ,AITUC സംസ്ഥാന ജനറൽ സെക്രട്ടറി സ: കെ പി രാജേന്ദ്രൻ,, ലേബർ സെക്രട്ടറി ശ്രീമതി മിനി ആൻ്റണി IAS, ലേബർ കമ്മീഷ്ണർ ശ്രീമതി എസ്. ചിത്ര IAS, വെൽഫെയർ ബോർഡ് ഡയറക്ടർമാരായ സ: A D ജയൻ, സ: വി ടി ശോഭന, സ: ആർ രാജീവ് കൃഷണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ബോർഡ് ചെയർമാൻ അഡ്വ കെ അനന്തഗോപൻ സ്വാഗതവും ചീഫ് എ ക്ലിക്യൂട്ടീവ് ഓഫീസർ ശ്രീമതി എം സജിന നന്ദിയും പറഞ്ഞു.

upcoming-event

പൊൻമുടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഓൺലയിൻ വിദ്യാഭ്യസത്തിനായി മൊബൈൽ ഫോണുകൾ നൽകി.

അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് CITU സംസ്ഥാന പ്രസിഡണ്ട് സ: പി എസ് മധുസൂദനൻ, സംസ്ഥാന ജനറൽ സെക്രട്ടറി സ: എ ഡി ജയൻ, തിരുവനന്തപുരം ജില്ല സെക്രട്ടറി സ: കെ ജി സനൽകുമാർ എന്നിവർ പങ്കെടുത്തു

upcoming-event

ഐടി - ഐടി അനുബന്ധ മേഖലയിലെ ജീവനക്കാരുടെ തൃശൂർ ജില്ല കൺവെൻഷൻ ഓൺലയിനായി ചേർന്നു

ഇന്ത്യയിൽ ആദ്യമായി ഐ ടി ജീവനക്കാർക്ക് ക്ഷേമനിധി അനുവദിച്ച കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് ഐടി ജീവനക്കാരുടെ അഭിവാദ്യം അർപ്പിച്ച പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ചു. കൺവെൻഷൻ കെ കെ രാമചന്ദ്രൻ MLA ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എ സിയാവുദീൻ അദ്ധ്യക്ഷത വഹിച്ചു. ഐടി - ഐടി അനുബന്ധ മേഖലയിലെ 21 വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുത്തത്. 1. Software 2. IT Technicians 3. Mobile technicians 4. AKSHAYA 5. DTP 6. GRAPHIC DESIGNER 7. DATA ENTRY 8. AKSHAYA OFFICE STAFF 9. Ethical Hacking & Cyber Security 10. TRAINING CENTER 11. EMBEDDED SYSTEMS 12. KUDUMBASREE IT UNIT 13. ACCOUNT CUM IT EXPERT IN LOCAL SELF GOVT. 14. BPO 15. Medical Transcriptors 16. Web Designers and Developers 17. Online portals and E-magazine 18. Mobile App Developers 19. Video Editors, Animators and Game Developers 20. ATM Technicians 21. Digital Marketing വിവിധ മേഖലകളിൽ യൂണിയൻ മെമ്പർഷിപ്പ് വർദ്ധിപ്പിക്കുന്നതിന് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ച്.ഐടി - ഐടി അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരും അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസിൽ അംഗത്വമെടുത്ത് ഈ മേഖലയിലെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് അണിനിരക്കണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. അസോസിയേഷൻ ഓഫ് ഐടി എംപ്പോയീസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ആർ ഹിരേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് വി ടി ശോഭന, ജില്ല സെക്രട്ടറി ഷംസു കല്ലൂർ എന്നിവർ സംസാരിച്ചു.

upcoming-event

*ഐടി ജീവനക്കാരുടെ മെമ്പർഷിപ്പ് ഉദ്ഘാടനം*

തൃശൂർ: ഐടി ജീവനക്കാരുടെ മെമ്പർഷിപ്പ് ഉദ്ഘാടനം എഐടിഇ (സി ഐ ടി യു ) സംസ്ഥാന ജനറൽ സെക്രട്ടറി സ: എ ഡി ജയൻ നിർവഹിച്ചു. തൃശൂർ ഗോൾഡ് മർച്ചൻ്റൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച കൺവെൻഷനിൽ യൂണിയൻ ജില്ല സെക്രട്ടറി സ: ഷംസു കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സ: വിനോദ് തമ്പാൻ സ്വാഗതവും സ: സുജി നന്ദിയും പറഞ്ഞു. ഹാർഡ് വെയർ, സോഫ്റ്റ് വെയർ, ഡി ടി പി, ഡാറ്റാ എൻട്രി, ഗ്രാഫിക് ഡിസൈനേഴ്സ്, കമ്പ്യൂട്ടർ നെറ്റ് വർക്ക്, മൊബൈൽ ടെക്നീഷ്യൻസ്, കമ്പ്യൂട്ടർ ടീച്ചേഴ്സ്, അക്ഷയ കേന്ദ്രങ്ങൾ, ഓൺലൈൻ സ്ഥാപനങ്ങൾ എന്നീ മേഖലകളിലെ ഐടി ജീവനക്കാർക്കാണ് യൂണിയനിൽ മെമ്പർഷിപ്പ് നൽകുന്നത്. ഐടി മേഖലയിൽ പണിയെടുക്കുന്ന മുഴുവൻ ജീവനക്കാരും യൂണിയനിൽ അംഗത്വമെടുക്കുവാൻ തയ്യാറാകണമെന്ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ: എ ഡി ജയൻ അഭ്യർത്ഥിച്ചു.

upcoming-event

ജീവനക്കാരെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഓഫ് ഐടി എ

വിവര സാങ്കേതിക മേഖലയിൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, കുത്തക വൽക്കരണം അവസാനിപ്പിക്കുക, ജീവനക്കാരെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് - സിഐടിയു സംസ്ഥാന വ്യാപകമായി പ്രക്ഷോഭ ദിനം ആചരിച്ചു. ജീവനക്കാർ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി വിവിധ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് പ്രക്ഷോഭ ദിനത്തിൽ പങ്കാളികളായി.

upcoming-event

*Protest Day 21th October* *Association of IT Employees CITU*

In this pandemic scenario- Many companies in Kerala especially in Technopark, Infopark, Smart city, Cepz where forcing the employees to follow a new rule of employment work around system, which making the lives of the IT employees more complex and pathetic. So we Association of IT employees (CITU) demands the government to act immediately to resolve these issue mentioned below; 1) Government shall constitute a redressal forum to address the labour issues happened during this pandemic. 2) Work From Home as they are akin to mordern slavary with no respect to employees. 3) Enact law to regulate Work From Home to protect employees welfare through democratic process. 4) Reduce work hours to 30 hours work week for work from home. 5) Enact law to ensure employees right to disconnect after work hours. We announce and request all IT/ IT enabled employees to participate; be the part of the protest on 21st October 2020

upcoming-event

AITE (CITU) കോഴിക്കോട് പ്രഖ്യാപിച്ച സമരം ചർച്ചയിലൂടെ വിജയിച്ചു.*

09-09-2020 ന് കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിൽ വച്ച് നടന്ന ചർച്ചയിൽ കട്ടാങ്കൽ അക്ഷയ സെൻറർ തൽസ്ഥാനത്ത് തന്നെ തുടരാൻ അവദിച്ചതിൻ്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു. തുടർ ചർച്ചയിൽ ജില്ലയിലെ വ്യാജ കേന്ദ്രങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ നിയമ പരമായി പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ ലിസ്റ്റ് ജില്ലാ പോലീസ് അധികാരികൾക്കും ജില്ല തദ്ദേശവകുപ്പ് മേധാവികൾക്കും നൽകുകയും നിയമപരമല്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ യൂണിയൻ നിർദ്ദേശിച്ചു. ഇത്തരം വ്യാജ കേ ന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്രമാധ്യമങ്ങളിൽ ജില്ലാ പ്രോജക്ട് മാനേജർ എന്ന നിലയിൽ വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടു കൂടാതെ ജില്ലയിലെ വ്യാജ കേന്ദ്രങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നൽകി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ചർച്ചയിൽ AITE സംസ്ഥാന സെക്രട്ടറി എ ഡി ജയൻ, ജില്ലാ സെക്രട്ടറി എം കെ ഹെഗൽ, സംസ്ഥാന കമ്മിറ്റി അംഗം ശ്യാം സുന്ദർ ബിജോയ്, കട്ടാങ്കൽ അക്ഷയ സംരംഭകൻ ബിജേഷ് വി കെ എന്നിവർ സിസ്ടിക്ട് പ്രോജക്ട് മാനേജർ സി എം മിഥുൻ കൃഷ്ണ കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിൽ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്ത് തീരുമാനം എടുത്തു.

upcoming-event

The First IT trade union Association of IT Employees is aimed uniting the IT employees and small sca

The First IT trade union Association of IT Employees is aimed uniting the IT employees and small scale IT entrepreneurs,protecting the labour rights of IT employees, improving e- governance,widening the use of free software and to promote Malayalam computing. In 1993,ICES(Indian Computer Education Society) was formed to unite the ITES companies.Com. A D Jayan was one of the co-founder and All India General Secretary till 2003.In the 2003 ICES conference Com. A D Jayan stood for the labour union for ITES employees,which was not passed in the conference and quit his position as the General Secretary of ICES.For forming the labour union for employees of IT sector,Com. A D Jayan travelled several districts and was able to form small unions.It was in 2006 Aug 30 at Com. Azheekoden memorial building (CPI(M) Thrissur District Committee Office) State level organisation was formed with Com.A D Jayan as the Convener. IT Employees of hardware and software,Akshaya,Kerala State IT Mission,C-Dit,Keltron,IT Experts and Data entry operators under local governing bodies,Kudumbasree IT Units,Contract Data Entry operators in various Government offices,Contract IT Tutors of Schools,IT Tutors of various institutions, Medical Transcriptionist, Graphic Desingners,Employees of DTP centers and internet cafe are all members of AITE. In 2006 Nov 19,first state conference was conducted Thrissur Sahithya Academy hall with s from all districts across all lT sector. The decision was passed to work as an independent trade union.in this meeting,com:C.O.Poulose master(member,CITU Central Committee and member CPI(M) state committee)was selected as president and Com: A D Jayan as Gen: Secretary and Com:V Vijayakumar as treasurer.

upcoming-event

ക്ഷേമനിധി വിതരണ ഉത്‌ഘാടനം

അസ്സോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് ( സി ഐ ടി യു ) തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ക്ഷേമനിധി വിതരണ ഉത്‌ഘാടനം സ: K.K.രാമചന്ദ്രൻ MLA (CITU ജില്ലാ പ്രസിഡന്റ് ) നിർവഹിക്കുന്നു